തിരുവനന്തപുരത്ത് കോൺ​ഗ്രസ് പ്രാദേശിക നേതാവ് അടിയേറ്റ് കൊല്ലപ്പെട്ടു
തിരുവനന്തപുരത്ത് കോൺ​ഗ്രസ് പ്രാദേശിക നേതാവ് അടിയേറ്റ് കൊല്ലപ്പെട്ടു
Monday, August 14, 2023 12:01 AM IST
വെബ് ഡെസ്‌ക്
തിരുവനന്തപുരം: തലസ്ഥാനത്ത് കോൺ​ഗ്രസ് പ്രാദേശിക നേതാവ് അടിയേറ്റ് കൊല്ലപ്പെട്ടു. കുടുംബവഴക്കിനെ തുടർന്നുണ്ടായ സംഘട്ടനത്തിൽ കാഞ്ഞിരംകുളം സ്വദേശി സാം ജെ.വൽസലമാണ് കൊല്ലപ്പെട്ടത്.

കുടുംബാം​ഗങ്ങളുമായുള്ള തർക്കത്തിനിടെ ശനിയാഴ്ച‌യാണ് ഇയാൾക്ക് ഇരുമ്പ് വടികൊണ്ട് അടിയേറ്റത്. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് കാഞ്ഞിരംകുളം പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. കർഷക കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്‍റായിരുന്നു സാം. കേസിൽ അന്വേഷണം പുരോ​​ഗമിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<